വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്കു പാ​ട്ടു​കേ​ൾ​ക്കാം, വാ​ർ​ത്ത​ക​ളു​മ​റി​യാം
Saturday, February 15, 2020 10:35 PM IST
മ​ങ്കൊ​ന്പ്: റ​വ​ന്യു വ​കു​പ്പി​ൽ നി​ന്നും ഒ​രു കാ​ര്യം സാ​ധി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഒ​രാ​ഴ്ച​ത്തെ​യെ​ങ്കി​ലും മെ​ന​ക്കേ​ടാ​ണെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. വി​ല്ലേ​ജ് ഓ​ഫീ​സി​ലാ​ണെ​ങ്കി​ൽ, പ​ണി​യും പോ​കും കൈ​യി​ലെ പ​ണ​വും പോ​കു​മെ​ന്നാ​ണ് പൊ​തു​ധാ​ര​ണ.

എ​ന്നാ​ൽ കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ സാ​ധി​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളു​മ​റി​യാം, പാ​ട്ടും കേ​ൾ​ക്കാം. വ​ന്ന കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ച് നി​റ​ഞ്ഞ മ​ന​സു​മാ​യാ​ണ് ഓ​ഫീ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ കാ​ത്തി​രി​പ്പി​നു മു​ഷി​ച്ചി​ലു​മി​ല്ല. വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ ചാ​വ​റ​ഭ​വ​നു സ​മീ​പ​ത്തു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ള​റി​യാ​ൻ ദി​ന​പ്പ​ത്ര​വും പാ​ട്ടു​ക​ൾ കേ​ൾ​ക്കാ​ൻ റേ​ഡി​യോ​യു​മു​ണ്ട്.

ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങി​യ​ത്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ പു​തു​സൗ​ക​ര്യ​ങ്ങ​ൾ അ​നു​ഗ്ര​ഹ​മാ​ണ്. ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​രു​ടെ വി​ര​സ​ത​യ​ക​റ്റാ​ൻ പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത എ.​എം. ആ​ന്‍റ​ണി​യെ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് പു​തി​യ സം​വി​ധാ​ങ്ങ​ളൊ​രു​ക്കി​യ​ത്. ത​ന്‍റെ മ​ന​സി​ലെ ആ​വ​ശ്യം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ന​ക​രി കെ.​ഇ. കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് അ​യ്യ​ങ്ക​രി​യു​മാ​യി പ​ങ്കു​വ​ച്ചു.

ന​ല്ല ആ​ശ​യ​മാ​ണെ​ന്നു തോ​ന്നി​യ പ്രി​ൻ​സി​പ്പ​ൽ മ​ല​യാ​ള​ത്തി​നു ചാ​വ​റ​യ​ച്ച​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക പി​റ്റേ​ന്നു മു​ത​ൽ ഓ​ഫീ​സി​ലെ​ത്തി​ച്ചു തു​ട​ങ്ങി. ചാ​വ​റ പി​താ​വി​ന്‍റെ സ്വ​ർ​ഗ പ്രാ​പ്തി​യു​ടെ 150-ാം വ​ർ​ഷ​ത്തി​ൽ, വി​ശു​ദ്ധ​ന്‍റ ജ​ന്മ​നാ​ട്ടി​ൽ സ​മൂ​ഹ​ത്തി​നു ന​ൽ​കാ​വു​ന്ന ഏ​റ്റ​വും ന​ല്ല സ​മ്മാ​ന​മാ​യെ​ന്നു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീസി​ലെ​ത്തു​ന്ന​വ​ർ​ക്കും ബോ​ധ്യ​മാ​യി. വാ​ർ​ത്ത​ക​ൾ മാ​ത്രം പോ​രാ പാ​ട്ടു​ക​ൾ കൂ​ടി വേ​ണ​മെ​ന്നു തോ​ന്നി​യ​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്വ​ന്തം നി​ല​യി​ൽ റേ​ഡി​യോ​യും വാ​ങ്ങി.

യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ തീ​രെ കു​റ​വാ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ ബോ​ട്ടി​നാ​യി ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ഈ ​സ​മ​യ​ങ്ങ​ളി​ലെ വി​ര​ത​സ​യ​ക​റ്റാ​ൻ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി. ഇ​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളെ​പ്പ​റ്റി​യു​ള്ള ധാ​ര​ണ​ക​ളി​ൽ നി​ന്നും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന് കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മ​റ്റ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ഓ​ഫീ​സി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ടെ​ലി​വി​ഷ​ൻ സൗ​ക​ര്യം കൂ​ടി ഒ​രു​ക്കു​ക എ​ന്ന​താ​ണ് ആ​ന്‍റ​ണി​സാ​റി​ന്‍റെ അ​ടു​ത്ത സ്വ​പ്നം.