തീ​പി​ടിത്തം തു​ട​ർ​ക്ക​ഥ; പരിമതികളു​ടെ ന​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ്
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: ക​ടു​ത്ത വേ​ന​ലി​ൽ ഉ​രു​കു​ന്ന ജി​ല്ല​യി​ൽ തീ​പി​ടിത്ത​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് തീ​പി​ടിത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ൽ ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. വ​ലി​യ തീ​പി​ടിത്ത​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ മ​റ്റു യൂ​ണി​റ്റു​ക​ളെ ആ​ശ്ര​യി​ക്കാ​തെ ത​ര​മി​ല്ല എ​ന്ന സ്ഥി​തി​യാ​ണ്. ജ​ല​ല​ഭ്യ​ത​യാ​ണ് പ​ല​പ്പോ​ഴും പ്ര​ധാ​ന പ്ര​ശ്ന​മാ​കു​ന്ന​ത്. ജ​ല​ല​ഭ്യ​ത കു​റ​വു​ള്ള ഇ​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ലാ​ണ് ജ​ല​ല​ഭ്യ​ത വി​ല്ല​നാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന തീ​പി​ടിത്തം അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ന്നേ ബു​ദ്ധി​മു​ട്ടി. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലും ഒ​രു പ്ര​മു​ഖ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ഉ​ണ്ടാ​യ തീ​പി​ടിത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ അ​ഞ്ചു മ​ണി​ക്കു​റോ​ളം വേ​ണ്ടി​വ​ന്നു.

ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം വെ​ള്ളം പ​ന്പു ചെ​യ്യേ​ണ്ടി വ​രു​ന്പോ​ൾ പ​ല​പ്പോ​ഴും വെ​ള്ളം തി​ക​യാ​റി​ല്ല. പോ​കു​ന്ന​യി​ട​ത്തു നി​ന്നും ജ​ലം ശേ​ഖ​രി​ക്കു​ക എ​ന്ന​തും അ​പ്രാ​യോ​ഗി​ക​മാ​ണ്. വെ​ള്ള​ത്തി​ൽ ഉ​പ്പി​ന്‍റെ അം​ശം ഉ​ണ്ടെ​ങ്കി​ൽ ടാ​ങ്കി​നും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​തു​മൂ​ലം കൂ​ടു​ത​ൽ വെ​ള്ളം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ മ​റ്റു യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യം തേ​ടേ​ണ്ടി വ​രും. ഇ​തു പ​ക്ഷേ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​യ​ണ​യ്ക്കാ​ൻ സാ​ധി​ക്കാ​തെ വ​രാം. പ​ല​പ്പോ​ഴും ആ​ല​പ്പു​ഴ​യി​ൽ ജ​ല​സം​ഭ​ര​ണ​ത്തി​നാ​യു​ള്ള കു​ള​ത്തി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം മ​തി​യാ​കാ​തെ വ​രു​ന്നു​ണ്ടെ​ങ്കി​ലും സ​മീ​പ​ത്ത് ക​നാ​ലു​ള്ള​ത് ആ​ശ്വാ​സ​മാ​ണ്. നി​ല​വി​ൽ 4500 ലി​റ്റ​ർ ശേ​ഷി​യു​ള്ള മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ടാ​തെ 12000 ലി​റ്റ​ർ ജ​ലം ശേ​ഖ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള വാ​ട്ട​ർ ബൗ​സ​റും വെ​ള്ള​വും പ​ത​യും സം​യോ​ജി​പ്പി​ച്ച് പ​ന്പു ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഫോം ​ടെ​ൻ​ഡ​റും ആ​ല​പ്പു​ഴ യൂ​ണി​റ്റി​നു​ണ്ട്.

ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും പു​ല്ലി​നും മ​റ്റും തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. കു​ള​ങ്ങ​ളും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​വ​ര​ണ്ടു വ​രി​ക​യാ​ണ്. വ​രും മാ​സ​ങ്ങ​ളി​ൽ ചൂ​ട് ഇ​നി​യും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​ത്തി​ന് എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക ഫ​യ​ർഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ​ക്കു​ണ്ട്. ഒ​രേ സ​മ​യം പ​ല​യി​ട​ത്താ​യി ഉ​ണ്ടാ​കു​ന്ന തീ​പി​ടിത്ത​ങ്ങ​ൾ നേ​രി​ടാ​ൻ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പോ​രാ​തെ വ​രും. ഇ​തി​നു പു​റ​മേ​യാ​ണ് യൂ​ണി​റ്റി​ലെ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ. വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യി​ടാ​നു​ള്ള ഗാ​രേ​ജു​ക​ൾ ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു.

ഫ​യ​ർ ഓ​ഫീ​സി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നു കി​ഴ​ക്കു​ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ശ​മ​ന സേ​നാ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്.

ഇ​തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. വേ​ന​ൽ​ചൂ​ടി​ന്‍റെ കാ​ഠി​ന്യം ഏ​റു​ന്ന​ത് കു​റ​ഞ്ഞ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ൽ നീ​ങ്ങു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.