വ​രു​ന്നു...​ ത​ണ്ണീ​ർ​മു​ക്ക​ത്ത് ഫ്ളോ​ട്ടിം​ഗ് റി​സോ​ർ​ട്ടും, അ​ത്യാ​ധു​നി​ക പാ​ർ​ക്കും
Monday, February 17, 2020 10:41 PM IST
ചേ​ർ​ത്ത​ല: വേ​ന്പ​നാ​ടു കാ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം നി​റ​യു​ന്ന ത​ണ്ണീ​ർ​മു​ക്ക​ത്ത് ടൂ​റി​സം വ​കു​പ്പി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം. 14 കി​ലോ​മീ​റ്റ​റാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ലോ​രം. ഇ​വി​ടെ കാ​യ​ലോ​ര ടൂ​റി​സ​ത്തി​നാ​യി അ​ഞ്ചു കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 16 ഫ്ളോ​ട്ടിം​ഗ് റി​സോ​ർ​ട്ടും, റെ​സ്റ്ററ​ന്‍റു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ. എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ്പീ​ഡ് ബോ​ട്ട്, കാ​യ​ൽ​കാ​ഴ്ച​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന അ​ത്യാ​ധു​നി​ക പാ​ർ​ക്ക് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.
മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ എ​ട്ടു ഫ്ളോ​ട്ടിം​ഗ് റി​സോ​ർ​ട്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​രേ​ഖ​യും രൂ​പ​രേ​ഖ​യും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. മ​ത്സ്യം വ​ള​ർ​ത്ത​ലി​നും പ്ര​ജ​ന​ന​ത്തി​നും കോ​ട്ടം ത​ട്ടാ​തെ​യു​ള്ള പാ​രി​സ്ഥി​തി സൗ​ഹാ​ർ​ദ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​തേ​ജ വി​ഭാ​വ​നം ചെ​യ്ത​താ​ണ് പ​ദ്ധ​തി. കെ​ടി​ഡി​സി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​തേ​ജ​യും, കെ​ടി​ഡി​സി ചീ​ഫ് എ​ൻ​ജി​നി​യ​ർ പി.​കെ. ബാ​ബു​വും ത​ണ്ണീ​ർ​മു​ക്ക​ത്തെ​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​എ​സ്. ജ്യോ​തി​സും അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ടൂ​റി​സം രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ത്യേ​ക പ​ഞ്ചാ​യ​ത്തു​ക​മ്മി​റ്റി​യോ​ഗം ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് അ​റി​യി​ച്ചു.