വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ
Monday, February 17, 2020 10:44 PM IST
മ​ങ്കൊ​ന്പ്: മ​ണ​ലാ​ടി സെ​ന്‍റ്. മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ 36-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും, യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും നാ​ളെ ന​ട​ക്കും. സെ​ന്‍റ്. മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ണ്ടി​നാ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വെ​ളി​യ​നാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എം. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ജു മ​ണ​വ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, സി​സ്റ്റ​ർ ടി​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​നി​മ്മ സേ​വ്യ​ർ, സി​ബി മൂ​ലം​കു​ന്നം, ഹെ​ഡ്മി​സ്ട്ര​സ് കാ​ത​റി​ൻ ആ​ന്‍റ​ണി, സാ​ലി​മ്മ ജോ​സ​ഫ്, നി​ഷ ആ​ൻ​സി, അ​ഞ്ജു സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക മോ​നി​മ്മ ജോ​സ​ഫി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഇ​ന്നോ​വ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

അ​ന്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ ഇ​ന്നോ​വ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ക​രു​വാ​റ്റ കു​ഴി വെ​ളി തെ​ക്കേ​തി​ൽ ന​വാ​സി (37) നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി​യ ശേ​ഷം തി​രി​കെ ക​രു​വാ​റ്റ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ന​വാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.