ജി​ല്ലാ​ക്കോ​ട​തി​പ്പാ​ല​ത്തി​ൽ ട്രാ​ഫി​ക് പു​ന​ക്ര​മീ​ക​ര​ണ​ത്തി​ന് അ​ധി​കൃ​ത​ർ
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജി​ല്ലാ​ക്കോ​ട​തി​പ്പാ​ല​ത്തി​ൽ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് ഗ​താ​ഗ​ത​ക്കു​രു​ക്കു മു​റു​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി. ലൈ​റ്റ് സ്ഥാ​പി​ക്കും മു​ന്പു​ണ്ടാ​യി​രു​ന്ന അ​വ​സ്ഥ​യേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് ഇ​വി​ടു​ത്തെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ഇ​തി​നെ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പോ​ലീ​സ,് പി​ഡ​ബ്ല്യു​ഡി, കെ​ൽ​ട്രോ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പു​ന​ക്ര​മീ​ക​ര​ണ​ത്തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ടു​ത്ത​ടു​ത്ത സി​ഗ്ന​ലു​ക​ളി​ൽ സ​മ​യ​ക്ര​മം പ്ര​ധാ​ന പ്ര​ശ്ന​മാ​യും ഏ​റെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ സൂ​ച​നാ മാ​ർ​ക്കിം​ഗു​ക​ൾ കു​റ​വാ​ണെ​ന്നും സം​ഘം ക​ണ്ടെ​ത്തി. സൂ​ച​നാ മാ​ർ​ക്കിം​ഗു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ മു​ല്ല​ക്ക​ൽ റോ​ഡി​ൽ വ​ണ്‍​വേ സ​ന്പ്ര​ദാ​യം ഏ​ർ​പെ​ടു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

വ​ണ്‍​വേ സ​ന്പ്ര​ദാ​യം പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം ആ ​ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​റ്റി​ൽ ഇ​പ്പോ​ഴു​ള്ള 37 സെ​ക്ക​ന്‍റ് എ​ന്ന സ​മ​യ​പ​രി​ധി അ​ല്പം കു​റ​ച്ച് ആ ​സ​മ​യം മ​റ്റു വ​ശ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പാ​ല​ത്തി​ന്‍റെ ര​ണ്ടു ക​ര​ക​ളി​ലാ​യി സ്ഥാ​പി​ച്ച ലൈ​റ്റു​ക​ൾ ത​മ്മി​ൽ അ​ല്പ​ദൂ​ര​മേ ഉ​ള്ളൂ എ​ന്ന​തി​നാ​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ ഏ​കോ​പ​നം ദു​ഷ്ക​ര​മാ​യ​താ​ണ്. ത​ന്നെ​യു​മ​ല്ല, ഒ​രു ലൈ​റ്റി​ൽ നി​ന്നും വി​ടു​ത​ൽ കി​ട്ടി​യാ​ലും തൊ​ട്ട​പ്പു​റ​ത്തേ​ക്കു തി​രി​യു​ന്പോ​ൾ ത​ന്നെ അ​ടു​ത്ത സി​ഗ്ന​ൽ കി​ട്ടും. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു കാ​ത്തു​കി​ട​ക്കാ​നു​ള്ള സ്ഥ​ല​സൗ​ക​ര്യം ഇ​വി​ടെ​യി​ല്ല. ഒ​രു വാ​ഹ​നം ഒ​ന്നു ബ്രേ​ക്ക് ചെ​യ്തു പോ​യാ​ൽ ര​ണ്ടു സി​ഗ്ന​ലു​ക​ളി​ലേ​യും വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ലാ​കും.

ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ ഏ​തു സ​മ​യ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്. ബ​സ്റ്റാ​ൻ​ഡി​ൽ നി​ന്നും മു​ല്ല​ക്ക​ലി​ൽ നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​കു​ന്പോ​ൾ ഇ​വി​ടം എ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ കേ​ന്ദ്ര​മാ​ണ്. വ​ട​ക്കേ​ക്ക​ര​യി​ലും സ്ഥി​തി വ്യ​ത​സ്ത​മ​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​യ്ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ഇ​വി​ടെ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. സി​ഗ്ന​ൽ ലൈ​റ്റി​നെ വ​ക​വെ​യ്ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ധാ​രാ​ളം. ഇ​തി​നെ​ത്തു​ട​ർ​ന്ന് ലൈ​റ്റ് നി​യ​ന്ത്ര​ണം നി​ർ​ത്തി പ​ക​രം ട്രാ​ഫി​ക് പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​ക​യാ​ണ് പ​ല​പ്പോ​ഴും. ക​ള​ക്ട​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, ആ​ർ​ടി​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജി​ല്ല റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ലി​ന്‍റെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

കെഎ​സ്ആ​ർ​ടി​സി റോ​ഡ്, മു​ല്ല​ക്ക​ൽ റോ​ഡ്, വൈ​എം​സി​എ ജ​ങ്ഷ​ൻ റോ​ഡ്, പു​ന്ന​മ​ട റോ​ഡ്, മ​ട്ടാ​ഞ്ചേ​രി പാ​ലം റോ​ഡ്, കോ​ട​തി​ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​വും വി​ധ​മാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വി​ടെ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. കെ​ൽ​ട്രോ​ണി​നാ​ണ് ക​രാ​ർ. ജി​ല്ലാ പോ​ലീ​സി​നാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല. കോ​ട​തി​പാ​ലം റൗ​ണ്ട് എ​ബൗ​ട്ട് ഡി​സൈ​നി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ടി​പ്പാ​ത​യും ആ​കാ​ശ​പാ​ത​യും ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​ത​ട്ടു​ക​ളി​ലാ​യു​ള്ള​താ​ണ് പാ​ല​ത്തി​ന്‍റെ മാ​സ്റ്റ​ർ പ്ലാ​ൻ. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. റൗ​ണ്ട് എ​ബൗ​ട്ട് സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.