താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ ഇ​ന്നു​മു​ത​ൽ
Wednesday, February 19, 2020 10:48 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ തു​ട​ങ്ങി​യ സി​ടി സ്കാ​ൻ യൂ​ണി​റ്റ് 20 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​തി​ന്‍റെ സേ​വ​നം ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. സ്കാ​ൻ ബു​ക്കു​ചെ​യ്യു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ​ക്കും 04772962693.

ശ​താ​ബ്ദി ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: മു​ട്ടം ഹോ​ളി​ഫാ​മി​ലി എ​ൽ​പി​ജി​എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക​വും ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ർ റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​നി​മ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് സ്ക​റി​യ ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫാ. ​ജി​യോ മാ​പ്പാ​ട​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഐ​സ​ക് മാ​ട​വ​ന, ബീ​നാ​മ്മ വ​ർ​ഗീ​സ്, എ​ഇ​ഒ പി.​കെ ഷൈ​ല​ജ, ബി​പി​ഒ ഷാ​ജി മ​ഞ്ജ​രി, പ്ര​ഥ​മാ​ധ്യാ​പി​ക ട്രീ​സാ​മ്മ ജോ​ണ്‍, എ. ​ശി​വാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.