മരിച്ചുപോയവരുടെ ആ​ശ്രി​ത​ർ​ക്ക് ആ​നു​കൂ​ല്യം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമെന്ന്
Thursday, February 20, 2020 10:30 PM IST
ആ​ല​പ്പു​ഴ: ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ സേ​വ​ന പു​സ്ത​ക​മോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സി​എം​ആ​ന്‍റ്എം​സി​എ​സ് ലി​മി​റ്റ​ഡി​ൽ വാ​ച്ച്മാ​ൻ കം ​അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മ​രി​ച്ച കെ.​വി. പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​വ​കാ​ശി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ര​ണ്ട് മാ​സ​ത്തി​ന​കം കൈ​മാ​റ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ക​യ​ർ വി​ക​സ​ന ഡ​യ​റ​ക്ട​ർ​ക്കും ജി​ല്ലാ പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​നു​കു​ല്യ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ക്ക​ണം. ആ​ല​പ്പു​ഴ ക​യ​ർ​വി​ക​സ​ന പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.