സ​ർ​ക്കാ​ർ കൂ​ടെ​യി​ല്ലെ​ങ്കി​ൽ ര​ണ്ടാംകൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ൾ
Friday, February 21, 2020 10:48 PM IST
മ​ങ്കൊ​ന്പ്: മു​ൻ​കൂ​റാ​യി സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന നാ​ലു പാ​ട​ശേ​ഖ​ര​ങ്ങ​ൾ ര​ണ്ടാം​കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 215 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മൂ​ല പൊ​ങ്ങ​ന്പ്ര, 100 ഏ​ക്ക​ർ വ​രു​ന്ന എ​ഴു​കാ​ട്, 25 ഏ​ക്ക​ർ വ​രു​ന്ന നാ​ലു​തോ​ട്ടി​ന​കം, 25 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മ​ണി​മ​ല​ക്കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തോ​ടെ കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ചാ​ൽ കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന പാ​ത​യാ​യ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

മ​ഴ​ക്കാ​ല​ത്ത് എ​സി റോ​ഡി​ൽ ഏ​റ്റ​വു​മ​ധി​കം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര പ്ര​ദേ​ശം മൂ​ല പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ പ​തി​വാ​യി മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ക​യും, ആ​ഴ്ച​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. നാ​ലു പാ​ട​ശേ​ഖ​ര​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടു​ കി​ട​ക്കു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രി​ട​ത്തു മ​ട​വീ​ഴ്ച​യു​ണ്ടാ​യാ​ൽ നാ​ലു​പാ​ട​ങ്ങ​ളി​ലും വെ​ള്ളം നി​റ​യും.

മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ പ​തി​വാ​യി ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. പ​ക്ഷെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ ഇ​വി​ടെ മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ക​യും, ഗ​താ​ഗ​ത​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ​ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട​കു​ത്തു​ക​യും, പ​ന്പിം​ഗ് ന​ട​ത്തി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു നീ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ല​ങ്ങ​ളി​ലെ​ല്ലാം സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത സ​ഹാ​യ​ധ​നം ഇ​നി​യും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

2019 ൽ ​മ​ട​കു​ത്താ​ൻ 1.6 ല​ക്ഷം രൂ​പ​യാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു ചെ​ല​വാ​യ​ത്. ഇ​തി​ൽ 60, 000 രൂ​പ​മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും അ​തും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ധി​ക​മാ​യി ചെ​ല​വാ​യ തു​ക ക​ർ​ഷ​ക​രി​ൽ നി​ന്നും പി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ കൃ​ഷി​ക്കാ​യി ചെ​ല​വാ​യ തു​ക​യും ക​ർ​ഷ​ക​ർ​ക്കു ബാ​ധ്യ​ത​യാ​യി. ഇ​തോ​ടെ​യാ​ണ് ര​ണ്ടാം​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മി​തി​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത ര​ണ്ടു യോ​ഗ​ങ്ങ​ളി​ലും ര​ണ്ടാം​കൃ​ഷി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ക​ർ​ഷ​ക​ർ ഉ​റ​ച്ചു നി​ന്ന​ത്. ര​ണ്ടാം​കൃ​ഷി​യി​റ​ക്ക​ണ​മെ​ങ്കി​ൽ ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തി​ൽ വി​ത​യാ​രം​ഭി​ക്ക​ണം. ഇ​തി​നാ​യി മേ​യ് പ​കു​തി​ക്കു മു​ന്പാ​യി ത​ന്നെ പ​ന്പിം​ഗും ആ​രം​ഭി​ക്ക​ണം. ഇ​വ​യൊ​ക്കെ യ​ഥാ​സ​മ​യം ന​ട​ക്ക​ണ​മെ​ങ്കി​ൽ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ബ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

‌എ​സി റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ക്ക​ണ​മെ​ങ്കി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​വും, ന​ട​പ​ടി​ക​ളു​മു​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന്് മൂ​ല​പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത്, സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​സ​ഫ്, സ​മി​തി​യം​ഗം മാ​ത്യു ആ​ന്‍റ​ണി, എ​ഴു​കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ൻ, മ​ണി​മ​ല​ക്കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, ച​ന്പ​ക്കു​ളം പാ​ട​ശേ​ഖ​ര ഏ​കോ​പ​ന സ​മി​തി എം.​കെ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ വ്യക്തമാക്കി.