തീ​വെ​യി​ലി​നൊ​പ്പം തീ​പി​ടി​ത്ത​വും: അ​ഗ്നി​ശ​മ​ന സേ​ന ഓ​ട്ടം ത​ന്നെ
Sunday, February 23, 2020 9:49 PM IST
കാ​യം​കു​ളം: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നൊ​പ്പം പ​ല​യി​ട​ങ്ങ​ളി​ലും ഉ​ണ​ങ്ങി​യ പു​ല്ലു​ക​ൾ​ക്കും മ​റ്റും തീ​പി​ടി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ അ​ഗ്നി​ശ​മ​ന സേ​ന​യും ഓ​ട്ടം തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം വ​നി​താ പോ​ളി ടെ​ക്നി​ക്കി​ന് മു​ൻ​വ​ശം ഉ​ണ​ങ്ങി​യ പു​ല്ലി​നും വേ​സ്റ്റി​നും തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു . ഒ​രു​മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.
പു​ക റോ​ഡി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി . തു​ട​ർ​ന്ന് കാ​യം​കു​ള​ത്തു നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു . ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കൃ​ഷ്ണ​പു​രം കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​നു കി​ഴ​ക്കു​വ​ശം തു​റ​സാ​യ സ്ഥ​ല​ത്ത് ഉ​ണ​ങ്ങി​യ പു​ല്ലി​നും പാ​ഴ്ചെ​ടി​ക​ൾ​ക്കും തീ​പി​ടി​ച്ചു. തീ ​പ​ട​ർ​ന്ന് ക​യ​റി സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​രെ എ​ത്തി. പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ക​യ​റി​ച്ചെ​ല്ലാ​ൻ ബു​ദ്ധി​മു​ട്ടാ​യ ഇ​ടു​ങ്ങി​യ റോ​ഡി​ൽ കൂ​ടി വ​ള​രെ സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യ​ത് .
തു​ട​ർ​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ജ​യ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എ ​ശ്രീ​കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ നി​ഷാ​ദ്, ര​തീ​ഷ്, വി​പി​ൻ​രാ​ജ്, സു​ധീ​ഷ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ഗോ​പ​കു​മാ​ർ, ര​ഘു​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി വ​ള​പ്പി​ൽ ര​ണ്ടു ത​വ​ണ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്നു.​തീ​യ​ണക്കുന്നതിനിടെ ബ​സ് സ്റ്റേ​ഷ​നി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ സി​യാ​ദി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു .ഇ​വി​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡി​ൽ ഏ​ക​ദേ​ശം റ​ണ്ടേ​ക്ക​ർ വ​രു​ന്ന കാ​റ്റാ​ടി കാ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 നും ​ഉ​ച്ച​യ്ക്ക് 1.30 നും ​തീ പി​ടു​ത്തം ഉ​ണ്ടാ​യി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ഫ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ​സ്. ഷാ​ജി, പി.​സി. സു​നി​ൽ കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, ഗി​രീ​ഷ്, മ​നോ​ജ്, ഷെ​മീ​ർ, വി​നീ​ത് ക​ലാ​ധ​ര​ൻ, മു​ഹ​മ്മ​ദ് നി​യാ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ഡ്രൈ​വ​ർ​മാ​രാ​യ സെ​ൽ​വ​രാ​ജ്, വി​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.