ടി​പ്പ​റി​ൽനി​ന്നു മ​ണ്ണും പാ​റ​യും റോ​ഡി​ൽ വീ​ണു
Monday, February 24, 2020 10:54 PM IST
കാ​യം​കു​ളം: ലോ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്നും പാ​റ​യും മ​ണ്ണും കു​ത്ത​നെ റോ​ഡി​ലേ​ക്കു വീ​ണു. പി​ന്നാ​ലെ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ർ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ടി​പ്പ​ർ ലോ​റി​യു​ടെ പി​ന്നി​ലെ ലോ​ക്ക് ത​കാ​രാ​റാ​യ​താ​ണ് കാ​ര​ണം. പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റി​യ​തു​മൂ​ലം അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്ക് പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒന്നരയോടെ ആ​യി​രു​ന്നു സം​ഭ​വം. ക്വാ​റി വേ​സ്റ്റ് ക​യ​റ്റി പോ​യ ടി​പ്പ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ലോ​ക്ക് വേ​ർ​പെട്ട​തി​നെ തു​ട​ർ​ന്ന് മ​ണ്ണും പാ​റ​യും റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി ശ​മ​ന​സേ​ന​യും ട്രാ​ഫി​ക് പോ​ലീ​സും ഇ​ആ​ർ​ടി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഇ​വ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ഗാ​ത​ഗ​തം സു​ഗ​മ​മാ​യ​ത്.