‘നാ​ട​റി​യാം മ​ന​സ​റി​യാം’ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, February 25, 2020 10:59 PM IST
കു​ട്ട​നാ​ട്: "വീ​ണ്ടെ​ടു​ക്കും കു​ട്ട​നാ​ടി​നെ' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ നേ​താ​വ് മാ​ർ​ട്ടി​ൻ തോ​മ​സ് ന​യി​ക്കു​ന്ന "നാ​ട​റി​യാം മ​ന​സ​റി​യാം' യാ​ത്ര​യ്ക്ക് കൈ​ന​ക​രി​യി​ൽ തു​ട​ക്ക​മാ​യി. കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​തി​മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ജ​ന​ങ്ങ​ളി​ൽനി​ന്ന് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യാ​ണ് ജാ​ഥ​യു​ടെ ല​ക്ഷ്യം. ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി സ​ഖ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മോ​ഹ​ന​ൻപി​ള്ള പ​താ​ക കൈ​മാ​റി. രാ​രി​ച്ച​ൻ മാ​ത്യു, അ​ഡ്വ.​ ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ ഇ​ന്ന് വൈ​കുന്നേരം എ​ട​ത്വ​യി​ൽ സ​മാ​പി​ക്കും.

വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന്

ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ 10.30 ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.