നെ​ല്‍​കൃ​ഷി വി​ള​വെ​ടു​പ്പ് അ​വ​ശ്യ സ​ര്‍​വീ​സാ​ക്കും; മ​ന്ത്രി​ത​ല യോ​ഗം ഇ​ന്ന്
Wednesday, March 25, 2020 10:05 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​കൃ​ഷി വി​ള​വെ​ടു​പ്പ് അ​ത്യാ​വ​ശ്യ സ​ര്‍​വീ​സ് ആ​യി പ​രി​ഗ​ണി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10.30ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ന്ന​ത ത​ല യോ​ഗം ചേ​രു​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്‌​ട്രേ​ഷ​ന്‍ മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, പി.​തി​ലോ​ത്ത​മ​ന്‍, ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന, എ​ഡി​എം, ആ​ര്‍​ഡി​ഒ, കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​രും സി​വി​ല്‍ സ​പ്ലൈ​സി​ലേ​യും കൃ​ഷി വ​കു​പ്പി​ലെ​യും പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രും കൊ​യ്ത്തു​മെ​തി യ​ന്ത്ര​ങ്ങ​ള്‍ സ​പ്ലൈ ചെ​യ്യു​ന്ന ഏ​ജ​ന്‍​സി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
ഇ​ന്ന​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കു​ട്ട​നാ​ട് എ​ന്നീ നെ​ല്‍​കൃ​ഷി മേ​ഖ​ല​ക​ളി​ലെ വി​ള​വെ​ടു​പ്പ് അ​ത്യാ​വ​ശ്യ സ​ര്‍​വീ​സാ​യി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത​ത​ല യോ​ഗം ചെ​രു​ന്ന​ത്. കൊ​റോ​ണ പ്ര​ശ്‌​നം ഉ​ണ്ടെ​ങ്കി​ലും വി​ള​വെ​ടു​പ്പ് ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ നെ​ല്ല് ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. നെ​ല്ല് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കൃ​ഷി​ക്കാ​രു​ടെ ജീ​വി​തം ക​ഷ്‌​ട​ത്തി​ലാ​കും. കൂ​ടാ​തെ കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷ​യെ​യും അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ രാ​ഷ‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം പി​ന്നീ​ട് വി​ളി​ക്കു​മെ​ന്നും മ​ന്ത്രി സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.