ക​ലത്തിനുള്ളിൽ തല കു​ടു​ങ്ങി​യ കുട്ടിക്ക് അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​ക​രാ​യി
Wednesday, March 25, 2020 10:05 PM IST
കാ​യം​കു​ളം: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ടെ കലത്തിനുള്ളിൽ തലകുടുങ്ങിയ ഒ​ന്ന​ര വ​യ​സു​കാ​ര​ന് അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​ക​രാ​യി. ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ണ്ണു​ന്പു​റ​ത്തു വീ​ട്ടി​ൽ പ​വി​ത്തി​ന്‍റെ മ​ക​ൻ പാ​ർ​ഥി​വി​ന്‍റെ ത​ല​യാണ് ക​ലത്തിനുള്ളിൽ കു​ടു​ങ്ങി​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടി​യു​ടെ പി​താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കു​ട്ടി​യെ കാ​യം​കു​ളം അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ലം മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് സി.​പി. ജോ​സ്, സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ എ​സ്. വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.