പോ​ലീ​സ് ക​ടു​ത്ത നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​ജ​നം നി​ര​ത്തി​ൽ സ​ജീ​വം
Thursday, March 26, 2020 10:23 PM IST
എ​ട​ത്വ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ക​ടു​ത്ത നീ​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​ജ​നം നി​ര​ത്തി​ൽ സ​ജീ​വ​മാ​യി എ​ത്തു​ന്നു. പു​ല​ർ​ച്ചെ മു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​വ​രെ നീ​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് പാ​ടു​പെ​ടു​ക​യാ​ണ്.

സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങേ​ണ്ട സാ​ധ​ന​ങ്ങ​ൽ പോ​ലും കി​ലോ​മി​റ്റ​ർ യാ​ത്ര ചെ​യ്താ​ണ് പ​ല​രും വാ​ങ്ങു​ന്ന​ത്. യു​വാ​ക്ക​ൾ​ക്കൊ​പ്പം യു​വ​തി​ക​ളും നി​ര​ത്തി​ൽ സ​ജീ​വ​മാ​യി കാ​ണു​ന്നു​ണ്ട്. വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി​ക്കും, ബാ​ങ്കു​ക​ളി​ലും, അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്നും പ​റ​ഞ്ഞാ​ണ് ജ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യി ക​ട​ക​ൾ​ക്കു മു​ന്നി​ലും മ​റ്റും കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഘം ചേ​ർ​ന്നു നി​ൽ​ക്കാ​നും കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ൽ​ക്കാ​നും പോ​ലീ​സ് ആ​രെ​യും അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ക​ട​ക​ൾ ഏ​റെ​ക്കു​റെ അ​ട​ച്ചെ​ങ്കി​ലും ബൈ​ക്ക്, കാ​ർ എ​ന്നി​വ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന​താണ് പോ​ലീ​സി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ട​യു​ട​മ​ക​ൾ പ​റ​ഞ്ഞി​ട്ടു​പോ​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​വ​ശ്യ സ​ർ​വീ​സി​ന് മാ​ത്ര​മാ​ണ് ഓ​ട്ടോ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ മൂ​ന്നു​ദി​വ​സം പി​ന്നി​ടു​ന്പോ​ൾ ജ​ന​ങ്ങ​ൾ അ​തീ​വ ക​രു​ത​ലോ​ടെ ഈ ​വി​പ​ത്തി​നെ​തി​രെ ആ​രോ​ഗ്യ-​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ജീ​വി​ത​ക്ര​മം ചി​ട്ട​പ്പെ​ടു​ത്തി നീ​ങ്ങു​ന്ന കാ​ഴ്ച പ​ല​ട​ത്തും ദൃ​ശ്യ​മാ​ണ്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ അ​തീ​വ സൂ​ക്ഷ്മ​ത​യോ​ടെ നീ​ങ്ങു​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും.