പ്രാ​ഥ​മി​കാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​പി സ​മ​യം നീ​ട്ടി
Saturday, April 4, 2020 10:20 PM IST
എ​ട​ത്വ: ഡോ​ക്‌ട​ർ​മാ​രു​ടെ അ​ഭാ​വം മൂ​ലം രോ​ഗി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ച്ച ത​ല​വ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ എ​ത്തി. പ​രി​ശോ​ധ​ന സ​മ​യം വൈ​കു​ന്നേ​രം ആ​റു​വ​രെ നീ​ട്ടി. ഒ​രു ഡോ​ക്ട​ർക്ക് കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​തോ​ടെ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ ആയിരുന്നു.

പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ഇ​ട​പെ​ട്ട് ഡോ. ​കെ.​പി. ഗീ​തു​വി​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സേ​ന നൂ​റോ​ളം രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്.