ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8502 പേ​ർ
Sunday, April 5, 2020 9:35 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8502 പേ​ർ. ഇ​ന്ന​ലെ എ​ട്ടു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ആ​റു​പേ​രെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 15 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. 515 പേ​ർ​ക്ക് ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്ൈ‍​റ​നും നി​ർ​ദേ​ശി​ച്ചു.
രോ​ഗ​വി​മു​ക്ത​നാ​യ ഒ​രാ​ള​ട​ക്കം ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 ബാ​ധ​യു​ണ്ടാ​യ​ത്. ഇ​നി 44 പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. ഇ​ന്ന​ലെ ഫ​ലം വ​ന്ന ര​ണ്ടു​സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​ണ്. 20 എ​ണ്ണം പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്. 128 പേ​രാ​ണ് ഇ​ന്ന​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​ത്. ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ മു​ഖേ​ന 1328 പേ​രും ബ​ന്ധ​പ്പെ​ട്ടു. 33,845 വീ​ടു​ക​ൾ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
കോ​വി​ഡ് -19മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ ജി​ല്ല​യി​ൽ 271 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.156 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. 292 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.