മ​ക​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങ് ത​ത്സ​മ​യം മൊ​ബൈ​ലി​ല്‍ ക​ണ്ട് പ്ര​വാ​സി​യാ​യ പി​താ​വ്
Sunday, April 5, 2020 9:35 PM IST
എ​ട​ത്വ: മ​ണി​മ​ലയാ​റ്റി​ല്‍ മു​ങ്ങി​മ​രി​ച്ച മ​ക​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങ് ത​ത്സ​മ​യം മൊ​ബൈ​ലി​ല്‍ ക​ണ്ട് പ്ര​വാ​സി​യാ​യ പി​താ​വ്. ത​ല​വ​ടി ര​ണ്ടാം വാ​ര്‍​ഡി​ല്‍ നാ​ര​ക​ത്ത​റ​മു​ട്ട് ത​ട​ത്തി​ല്‍ ജെ​യ്‌​സ​ന്‍റെ (21) സം​സ്‌​കാ​ര ച​ട​ങ്ങാ​ണ് ദു​ബാ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ സ​ജി മൊ​ബൈ​ലി​ലൂ​ടെ ക​ണ്ട​ത്.
ജെ​യ്‌​സ​ണ്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-നാ​ണ് ത​ല​വ​ടി പു​ര​യ്ക്ക​ല്‍ ക​ട​വി​ന് സ​മീ​പം മ​ണി​മ​ല ആ​റ്റി​ല്‍ മു​ങ്ങി മ​രി​ച്ച​ത്. സു​ഹൃ​ത്തു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ജെ​യ്‌​സ​ണ്‍ മ​ണി​മ​ല ആ​റി​ന് കു​റു​കെ നീ​ന്തു​ന്ന​തി​നി​ടെ കാ​ല്‍ കു​ഴ​ഞ്ഞ് വെ​ള്ള​ത്തി​ല്‍ താ​ഴു​ക​യാ​യി​രു​ന്നു.
ദു​ബാ​യി​ല്‍ നി​ന്ന് സ​ജി മ​ട​ങ്ങി​വ​രാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പി​താ​വി​ന്‍റെ അ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങ് ന​ട​ത്താ​ന്‍ ബ​ന്ധു​ക്ക​ള്‍ തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30-ന് ​ത​ല​വ​ടി ഇ​വാ​ഞ്ച​ലി​ക്ക​ല്‍ പ​ള്ളി​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം ജെ​യ്‌​സ​ണി​ന്‍റെ മാ​താ​വ് ജി​ഷ​യും, ഏ​ക​സ​ഹോ​ദ​ര​ന്‍ ജെ​സ്‌​വി​നും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്ത്. മ​ല്ല​പ്പ​ള്ളി മാ​ര്‍ ഇ​വാ​നി​യേ​ഴ്‌​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​യാ​ണ് ജെ​യ്‌​സ​ൺ. വി​ദ്യാ​ര്‍​ഥിയു​ടെ ആ​ക​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തി​ല്‍ കോ​ള​ജി​ലെ പ്രി​യ സു​ഹൃ​ത്തു​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.