15000 രൂ​പ പി​ഴ ഈ​ടാ​ക്കി
Sunday, April 5, 2020 9:37 PM IST
ആ​ല​പ്പുഴ: ര​ണ്ടു ദി​വ​സ​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 42 റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പു​ലി​യൂ​ർ, മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല, കൊ​ചു ക​ല​വൂ​ർ, മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പു​റം, വേ​ളാ​ർ​വ​ട്ടം, ക​ള​വ​ങ്കോ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രേ അ​ള​വി​ൽ കു​റ​ച്ച് വി​ല്പ​ന ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്തു. മൂ​ന്നു റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് 15000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും അ​ഞ്ചു​ക​ട​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ളാ​രം​ഭി​ക്കു​ക​യും ചെ​യ്തു.