നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, April 6, 2020 10:24 PM IST
ഹ​രി​പ്പാ​ട്: 112പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​റ്റ വ​ട്ടു​മു​ക്ക് ചാ​പ്രാ​യി​ൽ ബി​ജു​വാ (47) ണ് ​ഹ​രി​പ്പാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന യി​ൽ ഇ​യാ​ളു​ടെ ദേ​ഹ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഏ​താ​നും പ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളു​ടെ ക​ട​യോ​ട് ചേ​ർ​ന്നു​ള്ള മു​റി​യി​ലാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​ട​പാ​ടു​കാ​ർ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് എ​ത്തു​ന്ന​ത്.
ബി​ജു​വി​ന്‍റെ മൊ​ബൈ​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ഇ​യാ​ൾ ഇ​തേ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​സ്ഐ ഹു​സൈ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ ന​ഹാ​സ്, സി​പി നി​ഷാ​ദ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.