പൊതുസ്ഥലങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Monday, April 6, 2020 10:24 PM IST
പൂ​ച്ചാ​ക്ക​ൽ : കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ആ​ശു​പ​ത്രി​യും പൂ​ച്ചാ​ക്ക​ൽ ടൗ​ൺ മ​ത്സ്യ മാ​ർ​ക്ക​റ്റും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. അ​രൂ​ർ അ​ഗ്നി​ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്ദേ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
പൂ​ച്ചാ​ക്ക​ൽ ടൗ​ൺ പ​രി​സ​രം, എ​ടി​എം, ബ​സ് സ്റ്റോ​പ്പു​ക​ൾ, ബാ​ങ്ക്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ക്ലോ​റി​ൻ, മ​റ്റ് രാ​സ​ലാ​യി​നി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ട്ട​ർ മി​സ്റ്റ് ബു​ള്ള​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​തു​കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്‌.
അ​രൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. ബാ​ബു, കെ.​വി. മ​നോ​ഹ​ര​ൻ, ടി. ​ഗി​രി, ടി.​വി. ര​ഞ്ജി​ത്ത്, സി. ​ല​ജു​മോ​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​ബി. രാ​ഗേ​ഷ്, എ​സ്. ര​ജി​ത്ത്, കെ.​എ​സ്. ര​ജി​ത്ത്, എം. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലെയും ബാ​ങ്കു​ക​ളി​ലെ​യും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം തു​ട​രു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.