ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി
Tuesday, April 7, 2020 10:20 PM IST
ചേ​ർ​ത്ത​ല: വീട്ടിൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മീ​പ​വാ​സി​ക​ൾ ക​റ​ങ്ങി ന​ട​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച ആ​രോ​ഗ്യ​വ​കു​പ്പു​ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ചേ​ർ​ത്ത​ല താ​ലു​ക്ക് ആ​ശു​പ​ത്രി ഹെ​ഡ് ന​ഴ്സ് ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ അ​നു​ഗ്ര​ഹ​യി​ൽ എ​സ്.​ഒ. ശ്രീ​ജ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മം ന​ട​ന്ന​ത്.
വീ​ട്ടു​വ​ള​പ്പി​ലെ വൃ​ക്ഷ​ങ്ങ​ൾ ഉ​ൾപ്പെടെ ന​ശി​പ്പി​ച്ചു. ഇ​തേതു​ട​ർ​ന്ന് ശ്രീ​ജ ചേ​ർ​ത്ത​ല പോ​ലീ​സി​ലും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. മം​ഗ​ലാ​പു​ര​ത്ത് പ​ഠി​ക്കു​ന്ന മ​ക​ളു​മാ​യി സ​മീ​പ​വാ​സി മാ​ർ​ച്ച് 15 നാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ കു​ടും​ബ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് 19ന് ​ഇ​വ​രോ​ട് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഇ​വ​ർ ഇ​ത​വ​ഗ​ണി​ച്ച് വീ​ണ്ടും പു​റ​ത്തി​റ​ങ്ങി ന​ട​ന്നു. ഈ ​വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.