ചേ​ന്ദം​ക​ര തോ​ട്ടി​ൽ പോ​ള​ശ​ല്യ​ത്തി​നൊ​പ്പം ഇ​ഴ​ജ​ന്തു​ക്ക​ളും
Saturday, May 23, 2020 10:33 PM IST
എ​ട​ത്വ: കൈ​ത​മു​ക്ക് ചേ​ന്ദം​ക​ര തോ​ട്ടി​ൽ പോ​ള​ശ​ല്യം രൂ​ക്ഷം. ജ​ല​ല​ഭ്യ​ത​ക്കുറവും ഇ​ഴ​ജ​ന്തു​ശ​ല്യ​വും ഗ്രാ​മീ​ണ​രെ അ​ല​ട്ടു​ന്ന​താ​യി പ​രാ​തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ചേ​ന്ദം​ക​ര തോ​ട്ടി​ലാ​ണ് പോ​ള​നി​റ​ഞ്ഞ് ജ​ന​ജീ​വി​തം ദു​രി​ത​മാ​യി തീ​ർ​ന്നി​രി​ക്കു​ന്ന​ത്. തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ഇ​രു​നൂ​റി​ലേ​റെ താ​മ​സ​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തോ​ടാ​ണ് പോ​ള​യും, എ​ക്ക​ലും, മാ​ലി​ന്യ​വും നി​റ​ഞ്ഞ് ഗ​താ​ഗ​തം നി​ല​ച്ച​ത്. നാ​ലു​വ​ർ​ഷം മു​ന്പ് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് ചേ​ന്ദ​ങ്ക​ര തോ​ട്ടി​ലെ വെ​ള്ള​മാ​ണ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​രു​ക​ര​ക്കാ​രും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. തോ​ട്ടി​ൽ പു​ല്ലും പോ​ള​യും വ​ള​ർ​ന്ന​തോ​ടെ അ​സ​ഹ്യ​മാ​യ ദു​ർ​ന്ധ​വും, ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​വും കൂ​ടി​യി​ട്ടു​ണ്ട്. തോ​ട് കൊ​തു​കു​ക​ളു​ടെ ആ​വാ​സകേ​ന്ദ്ര​മാ​യിത്തീർ​ന്നി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ർ പെ​രു​കു​ന്പോ​ൾ ചേ​ന്ദ​ങ്ക​ര തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ ഭ​യ​ത്തോ​ടെയാണ് ജീ​വി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ചേ​ന്ദങ്കര തോ​ടി​ന്‍റെ സ​മീ​പ​വാ​സി​ക​ൾ മാ​ര​ക രോ​ഗ​വാ​ഹ​ക​രാ​യിത്തീരു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ​ഫ് ആ​ന്‍റ​ണി ഒ​റ്റാ​റ​യ്ക്ക​ൽ പ​റ​യു​ന്നു.