ബ​സ് സ​ർ​വീ​സ് ഘ​ട​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, May 23, 2020 10:33 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​സി റോ​ഡി​ലൂ​ടെ പ​രി​ഷ്ക​രി​ച്ച കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ൽ നി​ന്നു പാ​റയ്​ക്ക​ൽ ക​ലു​ങ്ക് വ​രെയും, ആ​ല​പ്പു​ഴ ഡി​പ്പോ​യി​ൽ നി​ന്നു മാ​ന്പു​ഴ​ക്ക​രി വ​രേ​യു​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ എ​റെ ആ​ശ്ര​യി​ക്കു​ന്ന​ത് കെഎ​സ്ആ​ർ​ടി​സി​യെ​യാ​ണ്. പു​ളി​ങ്കു​ന്ന്, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കാ​വാ​ലം, മു​ട്ടാ​ർ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ലും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കാ​ണ് യാ​ത്ര. ഇ​പ്പോ​ൾ ബ​സി​ൽ കി​ട​ങ്ങ​റ​യി​ൽ ഇ​റ​ങ്ങി ര​ണ്ടു​കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പാ​റ​ക്ക​ൽ ക​ലു​ങ്കി​ൽ എ​ത്തി വേ​ണം യാ​ത്ര ചെ​യ്യേ​ണ്ട​ത്.

ഇ​തെ​ന്തി​നു വേ​ണ്ടി​യാ​ണ് പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​ധി​കാ​രി​ക​ൾ വൃ​ക്ത​മാ​ക്ക​ണ​മെ​ന്നും, കെഎ​സ്ആ​ർ​ടി​സി​യി​ൽ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​കൾ പാ​ലി​ച്ച്, ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.