കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ത​യാറാ​ക​ണം: മാ​ര്‍ ജ​യിം​സ് ആ​നാ​പ​റ​മ്പി​ല്‍
Monday, May 25, 2020 8:46 PM IST
ആ​ല​പ്പു​ഴ: ഒ​രു തു​ണ്ടു ഭൂ​മി പോ​ലും ത​രി​ശി​ടാ​തെ വീ​ടി​ന്‍റെ മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളി​ലും എ​ല്ലാ​വ​രും കൃ​ഷി ചെ​യ്യാ​ന്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ കി​സാ​ന്‍​ മ​ഹാ​സം​ഘ് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന തെ​ങ്ങി​ന്‍തൈ, ​പ​ച്ച​ക്ക​റി വി​ത്ത്, കു​രു​മു​ള​ക്, മു​രി​ങ്ങ, ക​റി​വേ​പ്പ്, മ​റ്റ് ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ക​ണ്‍​വീ​ന​ര്‍ ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് മാ​ത്യു നെ​ല്ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.