നി​ൽ​പ്പ്സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 10:03 PM IST
മ​ങ്കൊ​ന്പ്: ഡി​കെ​ടി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി കൃ​ഷിഭ​വ​നി​ൽ കൊ​റോ​ണ 19 പ്ര​മാ​ണി​ച്ച് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ 5000 രൂ​പ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക, അ​വ​രെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെടു​ത്തു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യം 1000 ഉ​ട​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച് നി​ൽ​പ്പ്സ​മ​രം ന​ട​ത്തി. സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​ടി​എഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ല​ക്സ് മാ​ത്യു, ഡി​കെ​ടി​എ​ഫ് കു​ട്ട​നാ​ട് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു, ഡി​സി​സി ജ​ന​റ​ൽ സെ​ക​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ, സേ​വാ​ദ​ൾ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പോ​ള​യ​ക്ക​ൽ, ഷം​സു​ദീ​ൻ, പ്ര​സാ​ദ് ചെ​ത്തി​ക്കാ​ട്, ര​മ​ണ​ൻ, ജോ​സ​ഫ് മാ​ന്പൂ​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.