ക​രി​മ​ണ​ൽ ഖ​ന​ന​ം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യം
Thursday, May 28, 2020 9:09 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​ജ​ലം ഒ​ഴു​ക്കാ​നെ​ന്ന​പേ​രി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ കാ​റ്റാ​ടിമ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​യ​തും കെഎംഎം​എ​ൽ, ഐ​ആ​ർ​ഇ എ​ന്നീ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ മു​ന്നി​ൽ​നി​ർ​ത്തി ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ ഡി​വി​ഷ​ൻ അം​ഗ​മാ​യ എ.​ആ​ർ. ക​ണ്ണ​നാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ക​ട​ലി​ൽ വേ​ലി​യേ​റ്റ​മു​ണ്ടാ​കു​ന്പോ​ൾ ഉ​പ്പു​വെ​ള്ളം ക​യ​റി കു​ട്ട​നാ​ട്ടി​ലെ കൃ​ഷി നാ​ശ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ദേ​ശ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​രി​നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സും പ​റ​ഞ്ഞു. ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന ആ​ഘാ​തം മ​ന​സി​ലാ​ക്കി തെ​റ്റുതി​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് പ്രേ​ര​ണ​യാ​കും​വി​ധം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കാ​മെ​ന്നും ക​ണ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​ത്തു ത​ന്നെ​യു​ള്ള മ​ന​ക്കോ​ടം ഡി​വി​ഷ​ൻ അം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ് അ​നു​വാ​ദ​ക​യാ​യ പ്ര​മേ​യ​ത്തെ കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ അം​ഗം അ​രി​ത​ബാ​ബു​വും പി​ന്തു​ണ​ച്ചു. ചെ​റി​യ ഒ​ച്ച​പ്പാ​ടും യോ​ഗ​ത്തി​ലു​ണ്ടാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ടി​നൊ​പ്പ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.