ലോ​റി ത​ട്ടി റെ​യി​ൽ​വേ ക്രോ​സ്ബാ​രി​യ​ർ ത​ക​ർ​ന്നു, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, June 1, 2020 10:00 PM IST
മാ​വേ​ലി​ക്ക​ര: റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക്രോ​സ്ബാ​രി​യ​ർ ലോ​റി ത​ട്ടി ത​ക​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര​ ഓ​ല​കെ​ട്ടി​യ​ന്പ​ലം റോ​ഡി​ൽ പു​ന്ന​മൂ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ആ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന് തൊ​ട്ടു​മു​ന്നി​ലാ​യു​ള്ള ക്രോ​സ്ബാ​രി​യ​റി​ൽ കു​ടു​ങ്ങി​യ​ത്.

ലോ​റി​യു​ടെ പ​കു​തി​യോ​ളം ക​ട​ന്ന ശേ​ഷ​മാ​ണ് ലോ​ഡി​ന്‍റെ പൊ​ക്ക​ക്കൂടു​ത​ൽ കാ​ര​ണം ലോ​റി കു​ടു​ങ്ങി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​രു​ദി​ശ​യി​ലേ​ക്കും പോ​കാ​നാ​കാ​തെ കു​ടു​ങ്ങി. പോ​ലീ​സെ​ത്തി ലോ​റി മാ​റ്റി​യ ശേ​ഷം ചെ​റി​യ​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ത്തി​വി​ട്ടു.​ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചുവി​ട്ടു. ​മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി പു​ന​­­­ഃസ്ഥാ​പി​ച്ച​ത്.