എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണം: വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ൽ
Wednesday, June 3, 2020 9:55 PM IST
മ​ങ്കൊ​ന്പ്: എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​സി റോ​ഡി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന മേ​ൽ​പ്പാ​ല​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ് മാ​ത്ര​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ, മ​ത സ​മു​ദാ​യ കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​വി​സ് സൊ​സൈ​റ്റി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​റോ​ഡ് അ​പ​ര്യാ​പ്ത​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് മേ​ൽ​പ്പാ​ല​ങ്ങ​ളി​ലൂ​ടെ യാ​ത്ര സു​ഗ​മ​മാ​കു​ന്പോ​ൾ പാ​ലം ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴെ​യു​ള്ള റോ​ഡും പ​രി​സ​ര​വും സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്കാ​തെ വ​രി​ക​യും അ​തി​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്യും.

എ​സി ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന വ്യാ​പ​രി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പു​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​ട്ടി​ല്ല. എ​സി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി നെ​ല്ലാ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.