സം​ര​ക്ഷി​ത വ​ന​മൊ​രു​ക്കി മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, June 4, 2020 9:17 PM IST
മാ​വേ​ലി​ക്ക​ര: പ​രി​സ്ഥി​തിദി​നം എ​ത്തു​ന്പോ​ൾ മാ​ത്രം പ്ര​കൃ​തി​യെക്കുറി​ച്ച് ചി​ന്തി​ക്കു​ന്ന കാ​ല​ഘ​ട്ടത്തി​ൽ ഒ​രു വ​നംത​ന്നെ നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ട് വ്യ​ത്യ​സ് ത​മാ​കു​ക​യാ​ണ് മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ഒ​രു സം​ര​ക്ഷി​ത വ​നം ഒ​രു​ങ്ങു​ന്ന​ത്.

മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഫോ​ക് ലാ​ന്‍റും ചേ​ർ​ന്നാ​ണ് സം​ര​ക്ഷി​ത വ​ന​മൊ​രു​ക്ക​ൽ ആ​രം​ഭി​ച്ച​ത്. വ​ര​ൾ​ച്ച​യു​ടെ​യും കൊ​റോ​ണ​യു​ടേ​യും 77 ദി​ന​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് സം​ര​ക്ഷി​ത വ​നം ര​ണ്ടാംഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 17ന് ​ര​ണ്ടു​സെ​ന്‍റ് സ്ഥ​ല​ത്ത് മൂ​ന്ന​ടി താ​ഴ്ച​യി​ൽ മ​ണ്ണ് മാ​റ്റി ചാ​ണ​കം, ഉ​മി, എ​ന്നി​വ നി​റ​ച്ച് ആ​റു​മാ​സം പ്രാ​യ​മു​ള്ള തൈ​ക​ൾ ജീ​വാ​മൃ​തം ചേ​ർ​ത്ത് ന​ട്ട് പി​ടി​പ്പി​ച്ചു.

വ​ര​ൾ​ച്ചാ സ​മ​യ​ത്തും ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ ദി​വ​സ​വും ര​ണ്ടു​നേ​രം ന​ന​ച്ച് പ​രി​പാ​ലി​ച്ചാ​ണ് വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്്.

അ​ണ​ലി​വേ​ഗം, ഇ​ലി​പ്പ, ഇ​ട​ന്പി​രി വ​ല​ന്പി​രി, കാ​ഞ്ഞി​രം, ഉ​ങ്ങ്, അ​ക്കി​ൽ, ഈ​ട്ടി, പൂ​വ​ര​ശ്, വ​യ​ണ, ജാ​തി, ആ​ര്യ​വേ​പ്പ്, മു​രി​ങ്ങ, അ​ത്തി, കു​ടം​പു​ളി, മ​ല​വേ​പ്പ്, താ​ന്നി, ത​ന്പ​കം, നീ​ർ​മ​രു​ത്, ഇ​ല​ഞ്ഞി, മാ​വ്, പ്ലാ​വ്, ഞാ​വ​ൽ, അ​ര​യാ​ൽ, പ​ത്മു​ഖം, ക​റു​ക​പ്പ​ട്ട, ക​ണി​ക്കൊ​ന്ന, അ​ശോ​കം, മ​ന്ദാ​രം, ഗ്രാ​ന്പൂ, ക​റി​വേ​പ്പ്, സീ​ത​പ്പ​ഴം, മാ​ദ​ള​നാ​ര​കം, ചെ​റു​നാ​ര​കം തു​ട​ങ്ങി​യ​വ​യാ​ണ് സം​ര​ക്ഷി​ത വ​ന​ത്തി​ൽ നി​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​നും പ​ക്ഷി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന കാ​യ്ക​നി​ക​ളും അ​പൂ​ർ​വ​യി​നം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ര​ക്ഷി​ത വ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 15 വ​ർ​ഷം പ്രാ​യ​മാ​യ വ​ന​ത്തി​ന്‍റെ ത​ല​ത്തി​ലേ​ക്ക് ഇ​തു രൂ​പാ​ന്ത​ര​പ്പെ​ടും. സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളി​ൽ വ​ള​രു​ന്ന വൃ​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. ര​ഞ്ജി​ത്ത്, പ്ര​സാ​ദ്, ജ​യ​ൻ, ജ​യ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ചെ​യ്യ്ത​ത്. പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ൽ മാ​ത്രം പ്ര​കൃ​തി​യെക്കുറി​ച്ച് ചി​ന്തി​ക്കു​ന്ന കാ​ല​ത്താ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വേ​റി​ട്ട മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്. മ​ര​ങ്ങ​ളെ സം​ര​ക്ഷി​ച്ച് പു​തി​യ കാ​വു​ണ്ടാ​ക്കി പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ്യം.