ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭയിൽ ബി​ജെ​പി, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി
Monday, June 29, 2020 10:54 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ അ​റി​യാ​തെ സി​പി​എം-​കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന്പാ​ടി ഗ​വൺമെന്‍റ് യു​പി സ്കൂ​ളി​ന്‍റെ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യ​തി​നെ ച്ചൊല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ൾ മ​ഴ​ക്കാ​ല പൂ​ർ​വ​ശൂ​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പി​ടി​പ്പു​കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു​പ​ക്ഷാം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭാ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തി​രു​വ​ന്പാ​ടി ഗ​വൺമെന്‍റ് യു​പി സ്കൂ​ളി​ന്‍റെ കെ​ട്ടി​ടം സ്കൂ​ൾ പി​ടി​എ അം​ഗ​ങ്ങ​ളും കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യ സി​പി​എ​മ്മി​ലെ ഷീ​ല മോ​ഹ​ന​ന്‍റെ​യും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ സ​ജേ​ഷ് ചാ​ക്കു​പ​റ​ന്പി​ന്‍റെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​ളി​ച്ചു നീ​ക്കി​യ​ത്.​ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ർ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.
സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ പൊ​ട്ടി​ക്കു​ന്ന​തി​നു മു​ന്പാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ ചേ​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സ്കൂ​ൾ മേ​ല​ധി​കാ​രി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ കൈ​മാ​റി​യെ​ങ്കി​ലും അ​തും പാ​ലി​ച്ചി​ല്ല. നി​സാ​ര തു​ക​യ്ക്ക് സ്കൂ​ൾ കെ​ട്ടി​ടം വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​ഴി​മ​തി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് എ​ടു​ക്കേ​ണ്ട​യെ​ന്ന ചെ​യ​ർ​മാ​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല​ർ ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ബി​ജെ​പി അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ഈ ​സ​മ​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു ഇ​ട​തം​ഗം​ങ്ങ​ൾ.
ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണ​ത്തി​നു ശേ​ഷം യോ​ഗം തു​ട​ർ​ന്നെ​ങ്കി​ലും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ്യേ​ണ്ട​തു ചെ​യ്യാ​തെ മ​റ്റു​ വ​കു​പ്പു​ക​ളെ പ​ഴി​ചാ​രു​ന്ന സ​മീ​പ​ന​മാ​ണ് ചെ​യ​ർ​മാ​നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ ആ​രോ​പി​ച്ചു.
പി​ന്നീ​ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ത്ത പ​ട്ട​ണ​ത്തി​ലെ ക​ട​യു​ട​മ​ക​ളു​ടെ പേ​രി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. വി​ദേ​ശ​ത്തു നി​ന്നും എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ക്വാ​റന്‍റൈൻ ന​ൽ​ക​ണ​മെ​ന്ന് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.