ബ​സ് ചാ​ർ​ജ് വ​ർ​ധന ഉപേക്ഷിക്കണം
Monday, June 29, 2020 10:55 PM IST
ചേ​ർ​ത്ത​ല: ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇതര​സം​സ്ഥാ​ന​ങ്ങ​ളി​ൽ മി​നി​മം ചാ​ർ​ജ് ര​ണ്ടോ മൂ​ന്നോ രൂ​പ ഉ​ള്ള​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ൽ 10 രൂ​പ​യാ​ക്കു​ന്ന​ത്. കൂ​ടാ​തെ കെഎസ്ആ​ർ​ടി​സി ബ​സി​ലെ ടി​ക്ക​റ്റി​ന് സെ​സും ഉ​പേ​ക്ഷി​ക്ക​ണം. ചേ​ർ​ത്ത​ല-​കോ​ട്ട​യം പ്രൈ​വ​റ്റ് ബ​സ് ചാ​ർ​ജ് 29 രൂ​പ​യു​ള്ള​പ്പോ​ൾ കെഎ​സ്ആ​ർ​ടി സെ​സ് ഉ​ൾ​പ്പെ​ടെ 31 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്.

ധ​ർ​ണ ന​ട​ത്തി

എ​ട​ത്വ: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി നി​ർ​ദേ​ശാ​നു​സ​ര​ണം എ​ട​ത്വ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​റ്റി. റാം​സെ, മോ​ൻ​സി സോ​ണി, ജി​ജി ചു​ടു​കാ​ട്ടി​ൽ, തോ​മ​സ് കാ​ട്ടു​ങ്ക​ൽ, ജി​ജു ചൂ​ര​പ്പ​റ​ന്പ്, ആ​ന്‍റ​ണി തി​രു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.