അ​ത്യാ​വ​ശ്യമല്ലാത്ത ബാ​ങ്ക് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം
Tuesday, June 30, 2020 9:42 PM IST
ആ​ല​പ്പുു​ഴ: അ​ത്യാ​വ​ശ്യ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കൊ​ഴി​കെ ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. ബാ​ങ്കു​ക​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. പാ​സ്ബു​ക്ക് പ​തി​ക്ക​ൽ, ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കാ​യി ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ട​പാ​ടു​ക​ൾ ഓ​ണ്‍​ലൈ​ൻ​വ​ഴി ആ​കു​ന്ന​തും തി​ര​ക്കു കു​റ​യാ​ൻ സ​ഹാ​യി​ക്കും. പ​ണ​മി​ട​പാ​ട് ചെ​യ്യു​ന്ന വ്യ​ക്തി മാ​ത്രം ബാ​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി.
കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ങ്കു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു. എ​ല്ലാ ബാ​ങ്കു​ക​ളി​ലും എ​ടി​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സ​ർ ഉ​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് വ​രു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രേ​സ​മ​യം അ​ഞ്ചി​ല​ധി​കം ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്നും ഇ​ക്കാ​ര്യം അ​ത​ത് ബാ​ങ്കു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.