വൈ​റ്റ് ബോ​ർ​ഡ് പ​ദ്ധ​തി ആ​രം​ഭി​ച്ചു
Wednesday, July 1, 2020 10:11 PM IST
ചേ​ർ​ത്ത​ല: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വൈ​റ്റ് ബോ​ർ​ഡ് എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഓ​രോ കു​ട്ടി​ക്കും പാ​ഠ​പു​സ്ത​ക​ത്തി​ലെ പ​ഠ​ന വി​ഭ​വ​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ന്ന പ​ഠ​ന​രീ​തി​യാ​ണ് വൈ​റ്റ് ബോ​ർ​ഡ്. വീ​ഡി​യോ​ക​ൾ, വ​ർ​ക്ക് ഷീ​റ്റു​ക​ൾ, ചോ​ദ്യാ​വ​ലി​ക​ൾ, ഫീ​ഡ് ബാ​ക്ക്, ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം എ​ന്നി​വ ഇതിന്‍റെ ഭാ​ഗ​മാ​യു​ണ്ട്. പെ​തു​വി​ദ്യാ​ഭ്യാ​സവ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല​യി​ലെ 1245 കു​ട്ടി​ക​ൾ​ക്ക് ഈ ​പ​ഠ​നരീ​തി പ്ര​യോ​ജ​ന​പ്പെ​ടും.