ഓ​ർ​മ​ത്തി​രു​നാ​ളി​ന് തു​ട​ക്കം
Wednesday, July 1, 2020 10:11 PM IST
പു​ന്ന​മൂ​ട്: ദൈ​വദാ​സ​ൻ ആ​ർ​ച്ച​ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ ഇവാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 67-ാമ​ത് ഓ​ർ​മ​ത്തി​രു​നാ​ളി​ന് മാ​തൃ ഇ​ട​വ​ക​യാ​യ മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി​യാ​ണ് തി​രു​നാ​ളി​നു തു​ട​ക്കം​ കു​റി​ച്ച​ത്. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട്, ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കേ​ാപ്പ, ഫാ. ​തോ​മ​സ് പ​ണി​ക്ക​ർ മ​ല്പാ​ൻ, ഫാ. ​ബെ​ന​ഡി​ക്ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 12 വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ​ാപ്രാ​ർ​ഥ​ന, ഇ​വാ​നി​യ​ൻ സ​ന്ദേ​ശം, സ്മൃ​തി​മ​ന്ദി​ര​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.