പൊ​ഴി​മു​ഖ​ത്തുനി​ന്നു മാ​റി​യു​ള്ള മ​ണ​ലെ​ടു​പ്പ് ത​ട​ഞ്ഞു
Wednesday, July 1, 2020 10:11 PM IST
അ​ന്പ​ല​പ്പു​ഴ: പൊ​ഴി​മു​ഖ​ത്തു​നി​ന്നു മാ​റി മ​ണ​ൽ എ​ടു​ക്കാ​നു​ള്ള ശ്ര​മം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ സി​പി​എം തോ​ട്ട​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ.് ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി ത​ട​ഞ്ഞ​ത്. പൊ​ഴി​യു​ടെ​ വീ​തി​യി​ൽ മ​ണ​ലെ​ടു​ക്കാ​തെ തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് മാ​റി​യാ​ണ് കൂ​റ്റ​ൻ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ​ലെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ത​റി​ഞ്ഞെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​ണ​ലെ​ടു​ക്കാ​നു​ള്ള അ​തി​രു​തി​രി​ച്ചു കൊ​ടി​കു​ത്തി. തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തി​നി​ന്നും 100 മീ​റ്റ​റോ​ളം തെ​ക്കു​ഭാ​ഗ​ത്തേ​ക്കു മാ​റി ക​ഴി​ഞ്ഞദി​വ​സം മ​ണ​ലെ​ടു​പ്പ് ന​ട​ത്തി​നെ​തിരേ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നു​ള്ള മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും ആ​രം​ഭി​ച്ച​താ​ണ് സിപിഎം ​ത​ട​ഞ്ഞ് കൊ​ടി​കു​ത്താ​ൻ കാ​ര​ണം.