കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തും മു​ഴു​വ​നാ​യും ക​ണ്‍​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Thursday, July 2, 2020 10:31 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക്ല​സ്റ്റ​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, 13 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഈ ​വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. അ​വ​ശ്യ / ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം രാ​വി​ലെ 8 മ​ണി മു​ത​ൽ 11 മ​ണി​വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. ഒ​രേ സ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഈ ​വാ​ർ​ഡു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല.
പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം. കോ​വി​ഡ് 19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മാ​ത്രം അ​വ​ശ്യ ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. പോ​ലീ​സ്, ട്ര​ഷ​റി, പെ​ട്രോ​ളി​യം, എ​ൽ.​പി.​ജി, പോ​സ്റ്റോ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം.
കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ൾ​ക്കും ഈ ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മ​ത്സ്യം വാ​ങ്ങി തെ​ക്കേ​ക്ക​ര കു​റ​ത്തി​കാ​ട് മ​ത്സ്യ വി​ല്പ​ന ന​ട​ത്തി​യ ആ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വ്യ​ക്തി​ക​ൾ​ക്കും ഒ​ട്ട​ന​വ​ധി ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക സാ​ധ്യ​ത​യു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ സ​മി​തി ശി​പാ​ർ​ശ​യും ന​ൽ​കി​യി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ട് ന​ൽ​കി.