ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബ് വേ​ണ​മെ​ന്ന്
Thursday, July 2, 2020 10:35 PM IST
ച​ങ്ങ​നാ​ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പംട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബ് വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു. എ​രു​മേ​ലി​യി​ൽ നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വ്യാ​പാ​ര വ്യ​വ​സാ​യ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി​ക്ക് ഏ​റെ വ​ള​ർ​ച്ചാ സാ​ധ്യ​ത​യു​ണ്ടാ​കും. അ​തി​നാ​ലാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബി​ന്‍റെ പ്ര​സ​ക്തി​യേ​റു​ന്ന​ത്. നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ന് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും 38കി​ലോ​മീ​റ്റ​ർ ദൂ​രം​മാ​ത്ര​മാ​ണു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ, ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​യും ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബി​ൽ ഉ​ൾ​പ്പെ​ടും. റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത് ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ​യും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​തു​പ്പു​നി​ലം ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.