വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണമെന്ന്
Friday, July 3, 2020 10:40 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ ആ​രം​ഭി​ച്ചി​ട്ടും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ന്നും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​ങ്ക​രി​യി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ആ​ഴം കൂ​ട്ട​ൽ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​ക, ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴ​വും വീ​തി​യും കൂ​ട്ടു​ക, എ​സി ക​നാ​ൽ തു​റ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കു​ക, കി​ട​ങ്ങ​റ മു​ട്ടാ​ർ പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശ​ത്തെ മ​ണ​ൽ​ചി​റ പൊ​ളി​ച്ചു​മാ​റ്റു​ക, ഇ​ട​ത്തോ​ടു​ക​ളി​ലെ ചെ​ളി​യും പോ​ള​യും നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ഒ​റ്റ​ക്കു​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സാ​ബു തോ​ട്ടു​ങ്ക​ൽ, തോ​മ​സു​കു​ട്ടി മാ​ത്യു, പ്ര​കാ​ശ് പ​ന​വേ​ലി, സ​ണ്ണി ക​ള​ത്തി​ൽ, ബോ​ബ​ൻ ചൂ​ര​ക്കു​റ്റി, ബി​നീ​ഷ് തോ​മ​സ് തെ​ക്കേ​പ്പ​റ​ന്പ്, ബി​ജു​സി. ആ​ന്‍റ​ണി, കെ.​കെ. വ​ർ​ക്കി, തൊ​മ്മി​ക്കു​ട്ടി വാ​ള​ന്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.