വ​നി​ത​ക​ൾ​ക്ക് ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റു​മാ​യി മു​തു​കു​ളം ബ്ലോ​ക്ക്
Saturday, July 4, 2020 10:18 PM IST
ആ​ല​പ്പു​ഴ: വ​നി​ത​ക​ളു​ടെ സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന സു​ഭി​ക്ഷ​യാ​നം പ​ദ്ധ​തി​ പ്ര​കാ​രം ഉ​രു​ക്കുവെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ച് മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.

മ​ഹാ​ല​ക്ഷ്മി പു​തു​പ്പ​ള്ളി​യെ​ന്ന വ​നി​താ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്. യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ആ​ന​ന്ദ​ൻ നി​ർ​വഹി​ച്ചു. മെ​ഷീ​നു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർമം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​കു​മാ​രി നി​ർ​വ​ഹി​ച്ചു. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജ​യ​ൻ അ​മ്മാ​സ്, ക്ഷേ​മകാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബു​ജാ​ക്ഷി, മു​തു​കു​ളം വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ ജ​യ​ൻ, മ​ഹാ​ല​ഷ്മി ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് വി. ​സ​ലീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.