ഇ ​അ​റ്റ് മാ​രാ​രി ഓ​ണ്‍​ലൈ​ൻ പ​ഠ​നകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 5, 2020 10:42 PM IST
ആ​ല​പ്പു​ഴ: ഏ​തു പ്ര​തി​സ​ന്ധി​യും ത​ര​ണം ചെ​യ്യാ​നു​ള്ള ക​രു​ത്ത് കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ​യ്ക്കു​ണ്ടെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​അ​റ്റ് മാ​രാ​രി പ​തി​നാ​ലാ​മ​ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ​ത്തി​നും പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​സ്എ​ൽ പു​രം വ​യ​ലാ​ർ രാ​മ​വ​ർ​മ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 10000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ഫ​ണ്ടി​ലേ​ക്കു ന​ൽ​കി. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വാ​ഹി​ച്ചു. ക​ഞ്ഞി​ക്കു​ഴി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡം​ഗം പൊ​ന്ന​മ്മ പൊ​ന്ന​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ജോ​ഷ്വ എ​സ്. മാ​ലൂ​ർ, പ്ര​സി​ഡ​ന്‍റ് പി. ​ഉ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
യു​വ​ശ​ക്തി വാ​യ​ന​ശാ​ല ഗ്ര​ന്ഥ ശാ​ല​യി​ൽ ആ​രം​ഭി​ച്ച പ​തി​മൂ​ന്നാ​മ​ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ന​വ​ര​ശ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​തി​ന​ഞ്ചാ​മ​ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി മാ​ത്യു നി​ർ​വ​ഹി​ച്ചു. തു​ന്പോ​ളി ക​ലാ​ല​യ വാ​യ​ന​ശാ​ല​യി​ലാ​ണ് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്രം ജൂ​ണ്‍ മാ​സം ആ​രം​ഭി​ച്ച​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ് പോ​യി​ന്‍റ് എ​ന്നി​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
പ്രാ​ദേ​ശി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള മെ​ന്‍റ​ർ​മാ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ വി​ദ്യാ​ഭാ​സ വ​കു​പ്പി​ലെ ബി​ആ​ർ​സി​യി​ൽ നി​ന്നും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​വ​രാ​ണ് കു​ട്ടി​ക​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​ധി​ക പ​ഠ​ന​ത്തി​നു​മാ​യി നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
വി​ക്‌ടേഴ്സ് ചാ​ന​ലി​ലെ ടൈം ​ടേ​ബി​ളി​നു പു​റ​മെ ക​ല​വൂ​ർ ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഇ​ന്‍റ​റാ​ക്‌ടീവ് സ്റ്റു​ഡി​യോ വ​ഴി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ക്ലാ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.