സാ​നി​റ്റൈ​സ​ർ പെ​ഡ​ൽ സ്റ്റാ​ൻ​ഡും സാ​നി​റ്റൈ​സ​റും സൗ​ജ​ന്യ​മാ​യി ന​ൽ​കി പ​ഞ്ചാ​യ​ത്ത് അം​ഗം
Tuesday, July 7, 2020 10:51 PM IST
എ​ട​ത്വ: ഓ​ട്ടോ​ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി കാ​ലു​കൊ​ണ്ട്് ച​വി​ട്ടി സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാം. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ൻ ജോ​സ് ചൂ​ര​ക്കു​റ്റി​യാ​ണ് മാ​ന്പു​ഴ​ക്ക​രി പാ​ലം കി​ഴ​ക്ക് ഓ​ട്ടോ​ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​നി​റ്റൈ​സ​ർ പെ​ഡ​ൽ സ്റ്റാ​ൻ​ഡും സാ​നി​റ്റൈ​സ​റും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ൻ ജോ​സ് ചൂ​ര​ക്കു​റ്റി ഉദ് ഘാടനം ചെയ്തു. ഓ​ട്ടോ ​സ്റ്റാ​ന്‍റ് സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ൻ പി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​ച്ച​ൻ മു​പ്പ​ത്തി​നാ​ലി​ൽ, റെ​ജി വെ​ള്ളാ​പ്പ​ള്ളി​ൽ, ജ​യേ​ഷ് മി​ത്ര​ക്ക​രി, ജോ​സു​കു​ട്ടി, പ്ര​സാ​ദ് സു​കു​മാ​ര​ൻ, സോ​ണി, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.