സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Thursday, July 9, 2020 9:55 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ഫി​ഷ​റി​സ് വ​കു​പ്പ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ​ജി​ല്ല​ക​ളി​ലെ തെര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി അ​ഞ്ചു​സ്കൂ​ളു​ക​ൾ​ക്കാ​യി 8.38 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ സ്കൂ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​നു​പാ​തി​കാ​ടി​സ്ഥാ​ന​ത്തി​ൽ ക്ലാ​സ്മു​റി​ക​ൾ, സ്റ്റാ​ഫ് മു​റി​ക​ൾ, ലാ​ബു​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഒ​രു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഓ​രോ സ്കൂ​ളി​ലും ഒ​ത്തു​ചേ​ർ​ന്ന് നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ. യു​പി സ്കൂ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ന് എ​സ്എം​സി അം​ഗം സു​നി​ൽ കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഭാ​മി​നി എ​ൻ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കു​ട്ട​നാ​ട് ത​ക​ഴി മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ യോ​ഗ​ത്തി​ൽ കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷി​ബു ച​ട​ങ്ങി​ൽ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
ആ​ര്യനാ​ട് നോ​ർ​ത്ത് ഗ​വൺമെ​ന്‍റ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം എ​ഇ​ഒ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, വാ​ർ​ഡ് അം​ഗം സു​ധ​ർ​മ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച ല​ളി​ത​മാ​യി പ​രി​പാ​ടി​യി​ൽ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ഓ​ണ്‍​ലൈ​ൻ ആ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം. ​സ​ന്തോ​ഷ്, മു​ൻ എ​ച്ച്എം ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ​ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.