ത​ഹ​സി​ൽ​ദാ​രും പ​ഞ്ചാ​യ​ത്തം​ഗ​വു​മ​ട​ക്കംഅ​ഞ്ചു​പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Friday, July 10, 2020 9:41 PM IST
മാ​വേ​ലി​ക്ക​ര: ചെ​ന്നി​ത്ത​ല​യി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി​യു​ടെ നാ​ടാ​യ വെ​ട്ടി​യാ​റി​ല്‍ അ​ഞ്ചു​പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ വെ​ട്ടി​യാ​ര്‍ സ്വ​ദേ​ശി കൂ​ടി​യാ​യ ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​ഭാ​യി, യു​വ​തി​യു​ടെ അ​മ്മ, മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റാ​ന്‍ സ​ഹാ​യി​ച്ച വെ​ട്ടി​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​യു​വാ​ക്ക​ള്‍ എ​ന്നി​വ​രോ​ടാ​ണ് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.
ഇ​വ​രു​ള്‍​പ്പ​ടെ പ്രാ​ഥ​മി​ക, ദ്വി​തീ​യ പ​ട്ടി​ക​യി​ലു​ള്ള മു​പ്പ​തു​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. യു​വ​തി​യു​ടെ അ​മ്മ സ​ന്ദ​ര്‍​ശി​ച്ച വെ​ട്ടി​യാ​റി​ലെ പ​ല​ച​ര​ക്ക് ക​ട, മാ​ങ്കാം​കു​ഴി​യി​ലെ ഫാ​ന്‍​സി സ്റ്റോ​ർ, ചാ​രും​മൂ​ട്ടി​ലെ അ​ക്ഷ​യ​കേ​ന്ദ്രം എ​ന്നി​വ ത​ത്കാ​ല​ത്തേ​ക്ക് അ​ട​യ്ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. സ്വ​ര്‍​ണം പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യെ​ന്ന് ക​രു​തു​ന്ന മാ​വേ​ലി​ക്ക​ര​യി​ലെ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.