സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ പാ​ളി​ച്ച​ക​ളെ​ന്ന്
Saturday, July 11, 2020 10:41 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡു​എ​ഫ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ജോ​ലി​യും കൂ​ലി​യും നി​ല​ച്ച​തോ​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്കും പ​ണ​മു​ണ്ടെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ്വ​ന്തം ഫ​ണ്ട് ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​ണം ന​ൽ​ക​ണ​മെ​ന്ന് ക​ൺ​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.