പു​​ളി​​ങ്കു​​ന്ന് പ​​ഞ്ചാ​​യ​​ത്ത് മു​​ഴു​​വ​​നാ​​യും ക​​ണ്ട​​യ്മെന്‍റ് സോ​​ണ്‍
Monday, July 13, 2020 9:49 PM IST
ആ​​ല​​പ്പു​​ഴ: ജി​​ല്ല​​യി​​ലെ കു​​ട്ട​​നാ​​ട് താ​​ലൂ​​ക്കി​​ലെ പു​​ളി​​ങ്കു​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലു​​ള്ള മു​​ഴു​​വ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളും ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ജി​​ല്ല ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വാ​​യി.
പു​​ളി​​ങ്കു​​ന്ന് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ൽ അ​​ഞ്ചാം വാ​​ർ​​ഡി​​ൽ കോ​​വി​​ഡ് രോ​​ഗ ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​യാ​​ൾ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ട്ട​​ന​​വ​​ധി ആ​​ളു​​ക​​ളു​​മാ​​യി സ​​ന്പ​​ർ​​ക്കം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്ന് ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്തി​​ലെ 5,6,14,15 വാ​​ർ​​ഡു​​ക​​ൾ നി​​ല​​വി​​ൽ ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​ണ്. രോ​​ഗ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ന് പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലു​​ള്ള മു​​ഴു​​വ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളും ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണ്‍ ആ​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​ളി​​ങ്കു​​ന്ന് പ​​ഞ്ചാ​​യ​​ത്ത് ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണാ​​ക്കി ജി​​ല്ല ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ജി​​ല്ല ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വി​​ട്ട​​ത്.
ഈ ​​പ​​ഞ്ചാ​​യ​​ത്തി​​ലെ റോ​​ഡു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ചു. അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നും, അ​​ടി​​യ​​ന്തി​​ര വൈ​​ദ്യ​​സ​​ഹാ​​യ​​ത്തി​​നു​​മു​​ള്ള യാ​​ത്ര​​യ്ക്കും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ഇ​​ള​​വു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും. ആ​​ല​​പ്പു​​ഴ ച​​ങ്ങ​​നാ​​ശേരി റോ​​ഡി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ്. എ​​ന്നാ​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഉ​​ള​​ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ റോ​​ഡു​​ക​​ളി​​ലൂ​​ടെ യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ ഇ​​റ​​ങ്ങു​​വാ​​നോ /ക​​യ​​റു​​വാ​​നോ പാ​​ടു​​ള​​ള​​ത​​ല്ല.
അ​​വ​​ശ്യ / ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് മാ​​ത്രം രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ 11 മ​​ണി​​വ​​രെ​​യും പൊ​​തു​​വി​​ത​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് (പി.​​ഡി.​​എ​​സ്.) രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് ര​​ണ്ടു വ​​രെ​​യും പ്ര​​വ​​ർ​​ത്തി​​ക്കാം. ഒ​​രേ സ​​മ​​യം അ​​ഞ്ചി​​ല​​ധി​​കം പേ​​ർ എ​​ത്താ​​ൻ പാ​​ടി​​ല്ല. മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​റ​​ക്കാ​​ൻ പാ​​ടി​​ല്ല.