മ​​രം മു​​റി​​ച്ചു, കു​​ടി​​വെ​​ള്ള പൈ​​പ്പ് പൊ​​ട്ടി
Tuesday, July 14, 2020 10:37 PM IST
അ​​ന്പ​​ല​​പ്പു​​ഴ: റോ​​ഡു നി​​ർ​​മാ​​ണ​​ത്തി​​നാ​​യി മ​​രം മു​​റി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കു​​ടി​​വെ​​ള്ള പൈ​​പ്പ് ലൈ​​ൻ പൊ​​ട്ടി. വ്യാ​​പാ​​രി​​ക​​ൾ ദു​​രി​​ത​​ത്തി​​ൽ.​​ വ​​ള​​ഞ്ഞ വ​​ഴി ജം​​ഗ്ഷ​​നു തെ​​ക്കു ഭാ​​ഗ​​ത്താ​​യാ​​ണ് ദേ​​ശീ​​യ പാ​​ത​​യോ​​ര​​ത്ത് ഇ​​ന്‍റ​​ർ ലോ​​ക്ക് സ്ഥാ​​പി​​ക്കാ​​നാ​​യി ഒ​​രാ​​ഴ്ച മു​​ന്പ് ത​​ണ​​ൽ മ​​രം മു​​റി​​ച്ച​​ത്.​​ ഇ​​തോ​​ടെ ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് ലൈ​​ൻ പൊ​​ട്ടി പ്ര​​ദേ​​ശ​​മാ​​കെ വെ​​ള്ള​​ക്കെ​​ട്ടാ​​കു​​ക​​യാ​​യി​​രു​​ന്നു.
ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും ഇ​​തി​​ന് പ​​രി​​ഹാ​​രം കാ​​ണാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി. പ​​ന്പിം​​ഗ് ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്ത് പൊ​​ട്ടി​​യ പൈ​​പ്പി​​ലൂ​​ടെ മാ​​ലി​​ന്യം കു​​ടി വെ​​ള്ള​​ത്തി​​ൽ ക​​ല​​ർ​​ന്ന് പ​​ക​​ർ​​ച്ച വ്യാ​​ധി ഭീ​​ഷ​​ണി​​യും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. വെ​​ള്ള​​ക്കെ​​ട്ടാ​​യ​​തോ​​ടെ സ​​മീ​​പ​​ത്തെ ക​​ട​​ക​​ൾ തു​​റ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യി.​​ഇ​​തി​​ന് അ​​ടി​​യ​​ന്തര പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.