ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Saturday, August 1, 2020 10:13 PM IST
ആ​ല​പ്പു​ഴ: ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗം ഉ​ള്ള​വ​രെ കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ രോ​ഗം ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്ര​ധാ​ന​മാ​യും ആ​സ്ത്‌മ മ​റ്റ് ഗു​രു​ത​ര​മാ​യ ശ്വാ​സ​ത​ട​സ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് തീ​വ്ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്. പു​ക​വ​ലി​ക്കാ​ര്‍​ക്ക് ശ്വാ​സ​കോ​ശ ശേ​ഷി കു​റ​യാ​ന്‍ ഇ​ട​വ​രു​ത്തു​ക​യും രോ​ഗ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പു​ക​വ​ലി പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക. പ​രി​പൂ​ര്‍​ണ​മാ​യും സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക. മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക. ശ്വാ​സ​കോ​ശ​രോ​ഗം ഉ​ള്ള​വ​ര്‍ തീ​ര്‍​ച്ച​യാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്.