നാലാം ക്ലാസിന്‍റെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ; അധ്യാപകനെതിരേ രക്ഷിതാക്കൾ രംഗത്ത്
Sunday, August 2, 2020 10:06 PM IST
ചേ​ര്‍​ത്ത​ല: പ്രൈ​മ​റി ക്ലാ​സി​ന്‍റെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ നേ​താ​വാ​യ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ അ​ശ്ലീ​ല വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​താ​യി ആ​ക്ഷേ​പം. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ള്‍ മാ​പ്പു പ​റ​ഞ്ഞ് ത​ടി​യൂ​രാ​ന്‍ അ​ധ്യാ​പ​ക​ന്‍റെ ശ്ര​മം. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ എ​ല്‍​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​യ​തി​നാ​ല്‍ സ്കൂ​ളി​ലെ എ​ല്ലാ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലും ഇ​ദ്ദേ​ഹം അ​ഡ്മി​നാ​ണ്. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥിക​ളും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടു​ന്ന നാ​ലാം ക്ലാ​സി​ന്‍റെ ഗ്രൂ​പ്പി​ലാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മൊ​ബൈ​ലി​ല്‍നി​ന്ന് അ​ശ്ലീ​ല വീ​ഡി​യോ എ​ത്തി​യ​ത്. ര​ക്ഷി​താ​ക്ക​ള്‍ അ​ധ്യാ​പ​ക​രെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​തി​നെ ത്തുട​ര്‍​ന്ന് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ഗ്രൂ​പ്പി​ല്‍ നി​ന്ന് ലെ​ഫ്റ്റ് ആ​കു​ക​യും ചെ​യ്തു. ക്ലാ​സ് അ​ധ്യാ​പി​ക പ്ര​ധാ​ന അ​ധ്യാ​പ​ക​നു പി​ന്തു​ണ​യാ​യെ​ത്തു​ക​യും ര​ക്ഷി​താ​ക്ക​ളോ​ട് വീ​ഡി​യോ മൊ​ബൈ​ലി​ല്‍നി​ന്ന് ക​ള​യ​ണ​മെ​ന്നും മാ​പ്പു പ​റ​യു​ന്നു​വെ​ന്നും പ​റ​ഞ്ഞു​ഗ്രൂ​പ്പി​ലേ​ക്ക് ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ചു. പി​ന്നാ​ലെ മാ​പ്പ​പേ​ക്ഷ​യു​മാ​യി അ​ധ്യാ​പ​ക​നും എ​ത്തി. കു​ഞ്ഞു​കു​ട്ടി​ക​ള​ങ്ങു​ന്ന ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ എ​ത്തി​യ​തി​നെ​തി​രേ ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യി​ട്ടു​ണ്ട്.
അധ്യാപ​ക​നെ​തിരേ പോ​ലീ​സി​ലും വി​ദ്യാ​ഭ്യാ​സവ​കു​പ്പി​നും പ​രാ​തി ന​ല്‍​ക​ണമെന്ന ആ​വ​ശ്യ​വു​മാ​യി ര​ക്ഷി​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ധ്യാ​പ​ക​നെ​തി​രേ ഇ​തി​നു​മു​മ്പും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.