ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 23 കി​യോ​സ്കുക​ൾ; ആ​ന്‍റിജ​ൻ ടെ​സ്റ്റി​നാ​യി 50,000 കി​റ്റു​ക​ളും
Sunday, August 2, 2020 10:06 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ ഡി​വി​ഷ​നി​ലും കോ​വി​ഡ് സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കാ​യി കി​യോ​സ്ക് തു​ട​ങ്ങാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മാ​യി. ജി​ല്ല​യി​ൽ ആ​കെ 23 കി​യോ​സ്കു​ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ക. ഇ​തി​നു പു​റ​മേ ആന്‍റിജ​ൻ ടെ​സ്റ്റി​നാ​യി 50,000 കി​റ്റു​ക​ളും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്പോ​ണ്‍​സ​ർ ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ലാ​ണ് ഇ​തുസം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ഴി​ഞ്ഞദി​വ​സം ജി​ല്ലാ​ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യി ഇ​തുസം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ ഡി​വി​ഷ​നി​ലെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലോ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ ഈ ​കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും. കി​യോ​സ്കു​ക​ൾ​ക്കും ആ​ന്‍റി​ജ​ൻ കി​റ്റു​മാ​യി ആ​കെ മൂ​ന്നു കോ​ടി 40 ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മാ​റ്റി​വ​യ്ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു.
ഇ​തി​നു​പു​റ​മേ മെ​ഡി​ക്ക​ൽ കോളജി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഉ​ള്ള ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്താണ്. ദി​വ​സേ​ന 550 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ആ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു. നേ​ര​ത്തെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സാ​നി​റ്റൈ​സ​ർ, മാ​സ്ക് എ​ന്നി​വ​യും ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഫേ​സ് ഷീ​ൽ​ഡും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്തി​രു​ന്നു.