വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത : പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ന​ട​ന്ന മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​യോ​ഗ​ങ്ങ​ളി​ലാ​ണ് നി​ർ​ദേ​ശം ന​ല്കി​യ​ത്. താ​ലൂ​ക്ക് പ​രി​ധി​ക​ളി​ൽ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹോം ​ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​രെ പ്ര​ത്യേ​കം മാ​റ്റി​ത്താ​മ​സി​പ്പി​ക്കും. പ്ര​ള​യ​മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെഎസ്ഇ​ബി, ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സം​ഘ​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ജ്ജ​മാ​ക്കും. കി​ട​പ്പു​രോ​ഗി​ക​ൾ, ഗു​രു​ത​ര​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​ർ, വി​ക​ലാം​ഗ​ർ എ​ന്നി​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി സൂ​ക്ഷി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ ക്യാ​ന്പു​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തും, ഏ​റ്റെ​ടു​ക്കും.
ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​യോ​ഗം ചേ​ർ​ന്നു. 1001 കു​ടും​ബ​ങ്ങ​ളി​ലാ​യി 8030 ആ​ളു​ക​ളാ​ണ് താ​ലൂ​ക്കി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ ഉ​ഷാ​കു​മാ​രി, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ എ​സ്. മോ​ഹ​ന​ൻ പി​ള്ള, എ​ൽ.​ആ​ർ ത​ഹ​സി​ൽ​ദാ​ർ മു​ര​ളീ​ധ​ര​ൻ പി​ള്ള, താ​ലൂ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ​ജി​ത ബീ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ യോ​ഗം ചേ​ർ​ന്നു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ ഡി.​സി ദി​ലീ​പ് കു​മാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി.​ഇ.​ഒ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റാ​യ ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി കളക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ സ​ന്തോ​ഷ് കു​മാ​ർ, താ​ലൂ​ക്കി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ശ്രീ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ള​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാധ്യ​ക്ഷ​ൻ വി.​ടി. ജോ​സ​ഫ്, ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഉ​ഷ, താ​ലൂ​ക്കി​ലെ 18 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​ള​യ​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ത​ല യോ​ഗം​അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റാ​യ ഡെ​പ്യൂ​ട്ടി കളക്ട​ർ(​ജ​ന​റ​ൽ) ജെ. ​മോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് വീ​ഡി​യോ കോ​ണ്‍​ഫറ​ൻ​സി​ലൂ​ടെ​ ചേ​ർ​ന്ന​ത്. അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ. മ​നോ​ജ്, താ​ലൂ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കു​ട്ട​നാ​ട് താ​ലൂ​ക്ക് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ എ​ൽ.​ആ​ർ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ക്യാ​ന്പു​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ റ്റി.​ഐ. വി​ജ​യ​സേ​ന​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.